
ഓട്ടോറിക്ഷകളിലെ ഉറപ്പാണ് LDF എന്ന പരസ്യത്തിനെതിരെ കോൺഗ്രസ്
ഓട്ടോറിക്ഷകളെ പതിച്ചിട്ടുള്ള ഉറപ്പാണ് എൽഡിഎഫ് എന്ന് പരസ്യം നീക്കം ചെയ്യുവാനായി മോട്ടോർ വാഹന വകുപ്പ് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട RTO ഓഫീസ് ഉപരോധിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച പ്രതിഷേധം അഞ്ചുമണിവരെ നീണ്ടു. അനധികൃതമായും നിയമവിരുദ്ധമായുമാണ് ഭരണപക്ഷ മുന്നണി പരസ്യങ്ങൾ പതിച്ചിട്ടുള്ളതെന്നായിരുന്നു സമരക്കാരുടെ പരാതി. പൊതുനിരത്തുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ലെന്നിരിക്കെ ഓട്ടോറിക്ഷകളിൽ പതിച്ചിട്ടുള്ള പരസ്യം നിയമലംഘനമാണ് എന്നാണ് സമരക്കാരുടെ വാദം. കാട്ടാക്കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമായിട്ട് പതിനെട്ടോളം ഓട്ടോറിക്ഷകളിൽ ആണ് പണമടച്ച് പരസ്യം…