Headlines

24 മണിക്കൂറിനിടയിൽ 791 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

കുവൈത്ത്: 791 പേര്‍ക്ക് കൂടി കുവൈറ്റിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 57,668 ആയിട്ടുണ്ട്. 459 സ്വദേശികള്‍ക്കും 332 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിതീകരിച്ചത്. വ്യാഴാഴ്ച 648 പേര്‍ രോഗമുക്തരായതോടെ ആകെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 47,545 ആയി. വ്യാഴാഴ്ച മൂന്ന് പേര്‍ മൂന്ന് പേര്‍ കൂടി മരിച്ചപ്പോൾ 402 ആയി രാജ്യത്തെ ആകെ മരണസംഖ്യ. 9721 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Read More

സാമൂഹിക അകലം പാലിക്കാതെ അമ്പലപ്പുഴ പുന്നപ്ര നിവാസികൾ

കോവിഡ്-19 പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പാടെ തള്ളിക്കളഞ്ഞു കൊണ്ട് അമ്പലപ്പുഴയിലെയും പുന്നപ്രയിലെയും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും .ഇന്നലെ പല സർക്കാർ ഓഫീസുകൾക്കു മുമ്പിലും നടന്ന പല പ്രതിഷേധ പരിപാടികളിലും കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ആണ് വിവിധ രാഷ്ട്രീയപാർട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത് .അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്തിന് മുമ്പിലും വണ്ടാനം മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസിനും മുമ്പിലുമെല്ലാം സാമൂഹിക അകലം പാലിക്കണം എന്ന പ്രാഥമിക നിർദ്ദേശങ്ങൾ ആരും തന്നെ ഉൾക്കൊള്ളുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജിന് മുമ്പിലുള്ള…

Read More