Headlines

ലോഡ്സിൽ ഇന്ത്യയ്ക്ക് 100 റൺസ് തോൽവി

ലണ്ടൻ:ലോഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 100 റണ്‍സിന്‍റെ തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് 49 ഓവറില്‍ 246ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ 38.5 ഓവറില്‍ 146 റണ്‍സില്‍ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടി. ജയത്തോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര 1-1 എന്ന നിലയിലായി. ആറു വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്‌ലിയുടെ മിന്നും ബൗളിംഗാണ് ഇന്ത്യയെ തകര്‍ത്തത്. 9.5 ഓവറില്‍ വെറും 24 വിട്ടുകൊടുത്താണ് ടോപ്‌ലി ആറു വിക്കറ്റ് നേടിയത്. 44…

Read More

കൂറ്റന്‍ സിക്സ് സ്റ്റേഡിയത്തിനു പുറത്ത്, ചെന്ന് പതിച്ചത് കാൽനടയാത്രക്കാരനില്‍.

ആതിഥേയരായ ശ്രീലങ്ക ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രദ്ധേയമായ തിരിച്ചുവരവ് പൂർത്തിയാക്കിയപ്പോൾ പരമ്പര സമനിലയില്‍ അവസാനിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റു വാങ്ങിയ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 39 റൺസിനും വിജയിച്ചു. സ്പിൻ ബൗളിംഗിന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരമായത് അരങ്ങേറ്റക്കാരൻ പ്രബാത് ജയസൂര്യയാണ്, 30-കാരനായ താരം ദേശീയ ടീമിനായുള്ള തന്റെ കന്നി മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് വീതം വീഴ്ത്തി, ടെസ്റ്റ് അരങ്ങേറ്റത്തിൽ ശ്രീലങ്കൻ താരത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറാണ് 12-177. തന്റെ കരിയറിലെ…

Read More

തുടർച്ചയായ അഞ്ചാം ഏകദിന പരമ്പരയും വിജയിച്ച് ബംഗ്ലാദേശ്, ദയനീയ പരാജയം ഏറ്റുവാങ്ങി വിൻഡീസ്.

വെസ്റ്റിഡീൻസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ വിൻഡീസിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ബംഗ്ളാദേശ് 109 റൺസിൻ്റെ വിജയലക്ഷ്യം 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ തമീം ഇഖ്ബാൽ 62 പന്തിൽ 50 റൺസും ലിറ്റൺ ദാസ് 27 പന്തിൽ 32 റൺസും നേടി പുറത്താകാതെ നിന്നു. 36 പന്തിൽ 20 റൺസ് നേടിയ ഹോസൈൻ ഷാൻ്റോയുടെ വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്….

Read More

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും സൗത്ത് ആഫ്രിക്ക പിന്മാറി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി ദക്ഷിണാഫ്രിക്ക. അടുത്ത വര്‍ഷം നടക്കേണ്ട ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക പിന്‍മാറിയത്. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അറിയിച്ചത്. 2023 ജനുവരി 12 മുതല്‍ 17 വരെയായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്. ഏകദിന പരമ്പരയെ കൂടാതെ മൂന്ന് ടെസ്റ്റുകളും ദക്ഷിണാഫ്രിക്ക ഓസീസ് പര്യടനത്തില്‍ കളിക്കുന്നുണ്ട്. ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സാധ്യമായില്ല. രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനാകാത്തതാണ്…

Read More

ഓസ്ട്രേലിയക്കെതിരെ ചരിത്രവിജയം നേടി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്നിങ്സ് വിജയം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ശ്രീലങ്കയുടെ അഞ്ചാം വിജയം കൂടിയാണിത്. തൻ്റെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 12 വിക്കറ്റ് നേടിയ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്. ആദ്യ…

Read More

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

ലണ്ടൻ:ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പത്തരമാറ്റ് വിജയം.ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 18.4 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടുനിന്ന ശിഖര്‍ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് വഴിയൊരുക്കിയത്. ഏഴു ഫോറും അഞ്ചു സിക്‌സുമടക്കം 58 പന്തില്‍ 76 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. നാലു ഫോറുമായി 54 പന്തില്‍ 31 റണ്‍സ് നേടിയ ധവാന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ആദ്യം…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലീ

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വനിത താരം ലിസെല്ലേ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ജൂലൈ 11ന് ആരംഭിയ്ക്കാനിരിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം. അന്താരാഷ്ട്ര ടി20 ലീഗുകളിൽ താന്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. 2013ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രിക്കയ്ക്കായി 2 ടെസ്റ്റിലും 100 ഏകദിനത്തിലും 82 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് യഥാക്രമം 42, 3315, 1896 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ മിഗ്നൺ ഡു പ്രീസിന് പിന്നിൽ…

Read More

കൈ നിറയെ പ്രതിഭാഷാലികളായ കളിക്കാർ ; വേൾഡ് കപ്പ്‌ ടീമിനെ സെലക്ട്‌ ചെയ്യുന്നത് വലിയ വെല്ലുവിളിയാകും

ഇന്ത്യൻ വിക്കറ്റ് കീപ്പർമാരെ പറ്റി ഒരു അവലോകനം നടത്തിയാൽ ഏഷ്യൻ പിച്ചുകളിൽ നല്ല പെർഫോമൻസ് ദിനേശ് കാർത്തിക് കാഴ്ച വെച്ചിട്ടുണ്ടെങ്കിലും മറ്റ് ഓവർസീസ് കണ്ടീഷനിൽ പരാജയം ആണെന്ന് ഈ കഴിഞ്ഞ അയർലൻഡ്, ഇംഗ്ലണ്ട് സീരിസിലൂടെ തെളിയിച്ചു കഴിഞ്ഞു. മുൻപും ഇംഗ്ലണ്ടിൽ ഏകദിന വേൾഡ് കപ്പിൽ അവസരം കിട്ടിയപ്പോൾ ശോഭിക്കാൻ DK ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഏഷ്യൻ കണ്ടിഷനിലെ മാസ്മരിക പ്രകടനം കണക്കിലാക്കി dk യെ ഓസ്ട്രേലിയയിൽ വച്ചു നടക്കുന്ന വേൾഡ് കപ്പ് സ്‌ക്വാഡിൽ എന്തിന്റെ അടിസ്ഥാനത്തിൽ…

Read More

ഇംഗ്ലണ്ട് കൊടുങ്കാറ്റായി ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കു കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി ശക്തമായ നിലയിൽ എത്തി. ഇന്ത്യയ്ക്ക് ജയിക്കാൻ 216 റൺസ് വിജയലക്ഷ്യം. വെറും 39 പന്തുകൾ മാത്രം നേരിട്ട് 77 റൺസുയര്‍ത്തിയ ‍ഡേവിഡ് മലാനാണ് ഇംഗ്ലണ്ട് സ്കോറ് വേഗത്തിലാക്കിയത്. 29 പന്തിൽ 42 റൺസെടുത്തു പുറത്താകാതെ നിന്ന ലിയാംലിവിങ്സ്റ്റണും തിളങ്ങി. നേരെത്തെ ക്യാപ്റ്റൻ ജോസ് ബട്‍ലറും ജേസൺ റോയും ചേർന്ന് മികച്ച…

Read More

രണ്ടാം T20 മത്സരത്തിലും ജയം, ഇന്ത്യയ്ക്ക് പരമ്പര

എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ട്വന്റി 20 പരമ്പര ജയവും.

Read More