Headlines

നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എംബിബിഎസിനു ചേർന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പിജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. ആദ്യം സംസ്ഥാന ഹെൽത്ത് സർവ്വീസിലായിരുന്നു. 1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ്എടി സുപ്രണ്ടും ഗൈനക്കോളജി വിഭാഗം…

Read More

സിനിമ, സീരിയൽ, നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ സീരിയൽ നാടക നടൻ ബാബുരാജ് വാഴപ്പള്ളി(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും ആയിരുന്നു അന്ത്യം. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെ നാളായി മാനിപുരത്തിന് സമീപം കുറ്റൂർ ചാലിൽ ആയിരുന്നു താമസം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. ഭാര്യ സന്ധ്യാ ബാബുരാജ് മകൻ ബിശാൽ.

Read More

ഹരിദേവ്പൂരിലെ അടച്ചിട്ട ഫ്‌ളാറ്റിൽ നിന്നു ഹൈക്കോടതി അഭിഭാഷകന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ഹരിദേവ്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള കലിതല്ല ഹൗസിംഗ് സെക്ഷൻ ഒന്നിലെ അടച്ചിട്ട ഫ്‌ളാറ്റിൽ നിന്ന് കൽക്കട്ട അധിക കോടതി ഡോക്കറ്റ് അഭിഭാഷകന്റെ ജീർണിച്ച ശരീരം കണ്ടെടുത്തു. മരിച്ചയാളുടെ പേര് കൗശിക്, ഫ്‌ളാറ്റിൽ തനിച്ചായിരുന്നു താമസമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 12 ദിവസമായി അഭിഭാഷകനെ വെളിയിൽ കാണാനില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന മറുപടി. ഫ്‌ളാറ്റിന്റെ വാതിലിനു കേടുപാടുകൾ സംഭവിച്ചതിനാൽ അഭിഭാഷകന്റെ ജീർണിച്ച അവസ്ഥയിൽ കിടക്കയിൽ തന്നെയാണ് കണ്ടെത്തിയത്. എന്നിരുന്നാലും, അഭിഭാഷകൻ എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ നിലനിൽക്കുന്നു. അഭിഭാഷകൻ…

Read More

യുവനടൻ ശരത് ചന്ദ്രൻ മരിച്ച നിലയിൽ

കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ് സഹോദരൻ. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

Read More

ഗുജറാത്തില്‍ വ്യാജമദ്യദുരന്തം, 24 മരണം, നിരവധി പേർ ആശുപത്രിയിൽ

അഹമ്മദാബാദ്:ഗുജറാത്തില്‍ വിഷമദ്യം കഴിച്ച്‌ 24 പേര്‍ മരിച്ചു. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.45 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടാഡ്, ഭാവ്‌നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് പിന്റു എന്നയാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും. ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. സംഭവം അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എടിഎസും സമാന്തരമായി…

Read More

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് ജോയല്‍ ജോസഫ് മാത്യു (22) ആണ് മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടം. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അമ്ബലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്ബുറംവീട്ടില്‍ എംഎം ജോസിന്റേയും ഡിസ്ട്രിക് ലോട്ടറി ഓഫീസര്‍ ആലിസ് ജോസിന്റേയും മകനാണ്. സഹോദരന്‍: ജോയിസ് ജോസഫ് മാത്യു.

Read More

സുഹൃത്തിനെ രക്ഷിക്കാൻ ആറ്റിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ശൂരനാട്: സുഹൃത്തിനെ രക്ഷിക്കാൻ പള്ളിക്കലാറ്റിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജങ്‌ഷനു സമീപം കളത്തിൽ വടക്കേതിൽ നിസാമിന്റെയും ഉസൈബയുടെയും മകൻ അഫ്സൽ (18)ആണ് മരിച്ചത്. ഞായർ പകൽ ഒന്നിന്‌ ശൂരനാട് മണ്ണിട്ട ഡാമിനു സമീപമാണ്‌ അപകടം. സുഹൃത്തുക്കളായ മൂന്നുപേർക്ക്‌ ഒപ്പം പള്ളിക്കലാറ്റിൽ കുളിക്കാനെത്തിയതായിരുന്നു അഫ്‌സൽ. സുഹൃത്തുക്കളിൽ ഒരാൾ ആറ്റിൽ വീണതോടെ അഫ്‌സൽ രക്ഷിക്കാനിറങ്ങി. ആറ്റിൽവീണ സുഹൃത്ത്‌ നീന്തി രക്ഷപ്പെട്ടെങ്കിലും അഫ്സൽ മുങ്ങിത്താഴുകയായിരുന്നു. ഉടനെ കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്തുനിന്ന് സ്കൂബാ…

Read More

ഡോ.സി.പി.ശങ്കരപ്പിള്ള അന്തരിച്ചു

കോട്ടയം: പൊൻകുന്നം ശ്രീഹരി ആശുപത്രിയുടെ സ്ഥാപക പ്രൊപ്രൈറ്റർ പൊൻകുന്നം ചാപ്പമറ്റത്ത് ഡോ.സി.പി.ശങ്കരപ്പിള്ള (96)ക്ക് അന്തരിച്ചു. ഭാര്യ: പ്രീതാദേവി, ലക്ഷ്മിാലയം, കോഴിക്കോട്. മക്കൾ: ശ്രീഹരി, ഡോ.ശ്രീജിത്ത്.

Read More

ചന്ദ്രശേഖരൻ അന്തരിച്ചു

ഇടുക്കി: സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം നിശാന്ത് വി ചന്ദ്രന്റെ അച്ഛൻ ചന്ദ്രശേഖരൻ (72) അന്തരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഗമൺ വളപ്പിൽ നടക്കും

Read More

രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ധർമ്മപുരി: രണ്ട് മലയാളികളെ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിന്‍ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സഞ്ചരിച്ച കാറിന് സമീപം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് പരിശോധിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Read More