
ഇംഗ്ലണ്ട് കൊടുങ്കാറ്റായി ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കു കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി ശക്തമായ നിലയിൽ എത്തി. ഇന്ത്യയ്ക്ക് ജയിക്കാൻ 216 റൺസ് വിജയലക്ഷ്യം. വെറും 39 പന്തുകൾ മാത്രം നേരിട്ട് 77 റൺസുയര്‍ത്തിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ട് സ്കോറ് വേഗത്തിലാക്കിയത്. 29 പന്തിൽ 42 റൺസെടുത്തു പുറത്താകാതെ നിന്ന ലിയാംലിവിങ്സ്റ്റണും തിളങ്ങി. നേരെത്തെ ക്യാപ്റ്റൻ ജോസ് ബട്‍ലറും ജേസൺ റോയും ചേർന്ന് മികച്ച…