ശബരിമലയിൽ കയറി വാര്‍ത്തകളില്‍ നിറഞ്ഞ കനക ദുര്‍ഗ വിവാഹ മോചിതയായി.
ശബരിമല ചവിട്ടി വിവിവാദങ്ങൾക്ക് തിരികൊളുത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി.ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗ പറഞ്ഞു.ഇതാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും ഇവർ പറഞ്ഞു . അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിലെ കരാര്‍ പ്രകാരം ഇവര്‍ കൃഷ്ണനുണ്ണിനയുടെ വീട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി. ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ വീട്ടിൽ ഉണ്ടായ അഭിപ്രായ…