
കോഴി വേസ്റ്റ് ജനവാസ മേഖലയിൽ കുഴിച്ചു മൂടാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
കൊല്ലം: കോഴി ഫാമിലെ ജീവനക്കാർ താമസ സ്ഥലത്തു കോഴി വേസ്റ്റ് മൂടാൻ ശ്രമിക്കവേ സ്ത്രീകൾ ഉൾപ്പെടെ ഉള്ള നാട്ടുകാർ വന്നു പ്രശ്നം ഉണ്ടാക്കി. ജനങ്ങൾക്ക് ദുസ്സഹമാകും വിധം കോഴിയുടെ വേസ്റ്റ് ഇടുക പതിവായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ സംഭവം പോലീസിനെ അറിയിക്കുകയും, കുറ്റക്കാരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കാലങ്ങളായി പല സ്ഥലത്തുനിന്നും കോഴി വേസ്റ്റുകൾ കൊണ്ടുവന്ന് രാത്രിയുടെ മറവിൽ ജെസിബി യുടെ സഹായത്തോടെ ഇവർ ജനവാസ മേഖലയിൽ കുഴിച്ചു മൂടുക പതിവായിരുന്നു. ഇതറിഞ്ഞ പരിസര വാസികൾ…