
കണ്ടയ്നമെന്റ് സോണിലും ജനത്തിരക്കിനു കുറവില്ല
ആലപ്പുഴ നഗരത്തിലെയും പുന്നപ്ര പഞ്ചായത്തിലെയും ഓരോ വാർഡ് ഉൾപ്പെടെ ജില്ലയിൽ നാലിടങ്ങൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തത്തലത്തിലും നഗരത്തിലെ തിരക്കിന് കുറവില്ല. കൈക്കുഞ്ഞുങ്ങളുമായിവരെ ആളുകൾ നഗരത്തിലെ കടകൾ കയറിയിറങ്ങുന്നുണ്ട്. മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും താടിയിലോ കഴുത്തിലോ ആണ് സ്ഥാനം. ലോക്ക്‌ഡൗൺ ഇളവ് ദുർവിനിയോഗം ചെയ്യുന്നവരാണ് നല്ലൊരു ശതമാനവും. രോഗികളുടെ എണ്ണം കൂടിയിട്ടും ഇതിന് മാറ്റമില്ല.ഒരു മോതിരം വാങ്ങാൻ വെള്ളിയാഴ്‌ച കടയിലെത്തിയത് കുടുംബത്തിലെ ഏഴുപേരാണെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. തുണിക്കടകളും വ്യത്യസ്‌തമല്ല. നഗരത്തിലെ പ്രധാന മാർക്കറ്റുകളായ പുലയൻ വഴി, വഴിച്ചേരി-,…