Headlines

മെയ്‌ ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യും

മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുംമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തുമെന്നും, ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കും പെന്‍ഷന്‍ കിട്ടുമെന്നും അറിയിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്. സാധാരണ വിഷുവിനുശേഷം ഓണത്തിനു വിതരണം ചെയ്യുന്ന പെൻഷൻ. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ‌ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ്‌ പെൻഷൻ വിതരണം…

Read More