
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പങ്കുവച്ചത് മരണത്തെക്കുറിച്ചുള്ള പോസ്റ്റുകൾ
ചെന്നൈ: വ്യത്യസ്ത ഭാഷകളിലായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത, ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത സിനിമാമേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ ചെന്നൈയിലെ ഫ്ളാറ്റില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ അപ്രതീക്ഷിത മരണത്തെക്കാള്‍ ഏറെ അമ്പരിപ്പിക്കുകയാണ് അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിനിടെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍.മരണത്തെക്കുറിച്ചും നിലനില്‍പ്പിനെ സംബന്ധിച്ചുമുള്ള കുറിപ്പുകളാണ് മരണത്തിന് തൊട്ടുമുന്‍പുള്ള സമയങ്ങളില്‍ പ്രതാപ് പോത്തന്‍ പങ്കുവച്ചിരിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ ജിം മോറിസണ്‍, അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ്…