സാമൂഹിക അകലം പാലിക്കാതെ അമ്പലപ്പുഴ പുന്നപ്ര നിവാസികൾ
കോവിഡ്-19 പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പാടെ തള്ളിക്കളഞ്ഞു കൊണ്ട് അമ്പലപ്പുഴയിലെയും പുന്നപ്രയിലെയും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും .ഇന്നലെ പല സർക്കാർ ഓഫീസുകൾക്കു മുമ്പിലും നടന്ന പല പ്രതിഷേധ പരിപാടികളിലും കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ആണ് വിവിധ രാഷ്ട്രീയപാർട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത് .അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്തിന് മുമ്പിലും വണ്ടാനം മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസിനും മുമ്പിലുമെല്ലാം സാമൂഹിക അകലം പാലിക്കണം എന്ന പ്രാഥമിക നിർദ്ദേശങ്ങൾ ആരും തന്നെ ഉൾക്കൊള്ളുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജിന് മുമ്പിലുള്ള…