
അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു, അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും
കണ്ണൂർ: അഞ്ച് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ച് തളിപ്പറമ്പ് പോക്‌സോ കോടതി.പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് കോടതി ശിക്ഷിച്ചത്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരിവരെ സ്കൂളിലെ അഞ്ചാം ക്ളാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും സ്കൂള്‍ അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാനാദ്ധ്യാപിക, ഹെല്‍പ്പ് ഡെസ്കിന്റെ ചുമതലയുള്ള അദ്ധ്യാപിക എന്നിവരെ…