
ആധുനിക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയൊരു പ്രസ്താവനയിറക്കി രോഹിത് ശർമ്മ.
ലിമിറ്റഡ് ഓവർ ഗെയിം എങ്ങനെ കളിക്കണം എന്ന വിഷയത്തിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ച സംഘമാണ് ഇംഗ്ലണ്ട്. വമ്പൻ സ്കോറുകൾ വാരിക്കൂട്ടുന്നത് അവർക്കൊരു തമാശ പോലെയാണ്. അത്രയേറെ സ്ഫോടനാത്മകമാണ് ഇംഗ്ലിഷ് ബാറ്റിങ്ങ് നിര. അങ്ങനെയുള്ള ഇംഗ്ലണ്ടിനെയാണ് ഇന്ത്യ കേവലം 110 റണ്ണുകൾക്ക് അരിഞ്ഞിട്ടത്. അതും അവരുടെ സ്വന്തം മണ്ണിൽ! കാര്യങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല. തട്ടിയും മുട്ടിയും ജയിക്കുന്നതിനുപകരം ഇന്ത്യൻ ഓപ്പണർമാർ നിറഞ്ഞാടി. രോഹിത് തന്നെയാണ് അതിൽ മുന്നിട്ട് നിന്നത്. കേവലം 58 പന്തുകളിൽനിന്ന് 76 റണ്ണുകൾ! 5 സിക്സറുകളും!…