
സുശാന്തിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയ കാരണം വെളിപ്പെടുത്തി സഞ്ജയ് ലീല ബൻസാലി
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ്നെ നാലോളം സിനിമകളിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ സഞ്ജയ് ലീല ബൻസാലി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബൻസാലി കാരണം വ്യക്തമാക്കിയത്. സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബൻസാലിയെ പൊലീസ് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുംബൈ…