
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയെടുക്കാനൊരുങ്ങി ഫിലിം ചേമ്പര്‍
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിലിം ചേമ്പര്‍. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമായത്. ശ്രീനാഥ് ഭാസി പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല, നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു തുടങ്ങിയ പരാതിയിന്മേലാണ് നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍ തീരുമാനിച്ചത്. ശ്രീനാഥ് ഭാസി ചേമ്പറില്‍ പോയി വിശദീകരണം നല്‍കണം. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേമ്പറുമായി ആലോചിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. താരത്തിന് അമ്മയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം…