Headlines

ശ്രീലങ്ക: എന്തുകൊണ്ടാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായത്?

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിടുകയും ചെയ്തു. കുതിച്ചുയരുന്ന വിലയിലും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും അഭാവത്തിൽ മാസങ്ങൾ നീണ്ട ജനകീയ പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം ഫലത്തിൽ കാലിയായിട്ടുണ്ട്, മാത്രമല്ല കടപ്പട്ടിക പേയ്‌മെന്റുകൾ ഇതിനകം നഷ്‌ടമാകുകയും ചെയ്തത് വലിയ തിരിച്ചടിയായായി. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിക്കുകയും. നാണയപ്പെരുപ്പം 50 ശതമാനത്തിനു മുകളിൽ ആവുകയും ചെയ്തു. ബസുകൾ, ട്രെയിനുകൾ, മെഡിക്കൽ വാഹനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് രാജ്യത്ത് മതിയായ…

Read More

ഓസ്ട്രേലിയക്കെതിരെ ചരിത്രവിജയം നേടി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്നിങ്സ് വിജയം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ശ്രീലങ്കയുടെ അഞ്ചാം വിജയം കൂടിയാണിത്. തൻ്റെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 12 വിക്കറ്റ് നേടിയ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്. ആദ്യ…

Read More

ശ്രീലങ്കൻ പ്രധാനമന്ത്രി രാജിവച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ രാജി പ്രഖ്യാപിച്ചു. സർവ്വകക്ഷി സർക്കാരിനായി വഴങ്ങുന്നുവെന്ന് വിക്രമ സിംഗെ. പദവി ഒഴിയണമെന്ന് പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗം നിർദ്ദേശിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി നിർദ്ദേശം അംഗീകരിക്കുന്നതായി വിക്രമസിംഗെ. കൊളംബോയില്‍ അടിയന്തരമായി ചേര്‍ന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോഗ തീരുമാനം ഗോതബായയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാര്‍ട്ടികള്‍ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്…

Read More

ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി കയ്യേറി

കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി.എന്നാല്‍ ഇതിന് മുന്‍പേ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായേക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതെന്നാണ് വിവരം. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതി വളഞ്ഞത്. പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറിയത്. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക്…

Read More