
സുരേഷ് ഗോപിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുന്നുണ്ടോ ?
സുരേഷ് ഗോപിയുടെ രാഷ്ട്രീയവും സിനിമയും ഒരു പോലെ മലയാളികൾ ഉൾക്കൊള്ളുമോ എന്നത് ഇപ്പോൾ വളരെയധികം പ്രസക്തിയുള്ള ഒരു ചോദ്യമാണ്. സിനിമയും രാഷ്ട്രീയവും എതിർ ദിശയിൽ നിൽക്കുന്ന വിഷയങ്ങളാണെങ്കിൽ പോലും പലപ്പോഴും ഇവ രണ്ടും ഏതെങ്കിലും വിധത്തിലൊക്കെ ബന്ധപ്പെടാറുണ്ട്. ഒരു സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിലിറങ്ങിയാൽ അയാളുടെ charismatic power കാരണം അയാളുടെ ആരാധകർ പോലും ആ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുന്നത് തമിഴ് ഇൻഡസ്ട്രിയിലൊക്കെ ഇപ്പോഴും കാണുന്ന കാഴ്ചയാണ്, എന്നാൽ മലയാളത്തിൽ അങ്ങനല്ല എന്നതിന് സുരേഷ് ഗോപി തന്നെ ഉദാഹരണം….