
സ്വപ്നയെ പിന്തുടർന്ന് അന്വേഷണ ഏജൻസികൾ, കേസിൽ സിബിഐ നോട്ടീസ്
കൊച്ചി: സ്വപ്ന സുരേഷിന് സിബിഐയുടെ നോട്ടീസ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കേസ്. തിങ്കളാഴ്ച 10.30ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. ഇതാദ്യമായിട്ടാണ് ലൈഫ്മിഷൻ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കേസിൽ സരിത്തിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് യു.വി ജോസ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം തടയപ്പെട്ടിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചാണ് അന്വേഷണത്തിന് നേരിട്ട് അനുമതി വാങ്ങിയത്. നേരത്തെ സരിത്തിനെ സിബിഐ ചോദ്യം…