
ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു.ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. ഇവാനയെ കുറിച്ചുള്ള നല്ല വാക്കുകളും അദ്ദേഹം പങ്കുവച്ചു. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയില്ല. ചെക്ക് റിപ്പബ്ലിക്കന്‍ മോഡലായിരുന്ന ഇവാന സെല്‍നിക്കോവ 1977-ലാണ് ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തില്‍ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നീ മൂന്നു കുട്ടികളുണ്ടായി….