
ആദരവോടെ ഗോള്‍വള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ തിരി തെളിയിക്കുന്ന വി.ഡി.സതീശന്‍
എളിമയോടും ആദരവോടും കൂടി ഗോള്‍വള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ തിരി തെളിയിക്കുന്ന വി.ഡി.സതീശന്റെ ചിത്രം പുറത്തുവിട്ട് ഹിന്ദുഐക്യ വേദി നേതാവ് ആര്‍.വി.ബാബു ഫേസ്ബുക്കിലോടെ പുറത്തു വിട്ട ഈ ചിത്രം 2006 ൽ എടുത്തതാണ്. എന്നാൽ ഇപ്പോൾ സതീശൻ ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് പുതിയ നീക്കമെന്നും ആര്‍.വി.ബാബു കുറ്റപ്പെടുത്തി. എന്നാൽ , പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഗോള്‍വള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍എസ്എസ് നിയമനടപടിക്കൊരുങ്ങി. സതീശന്‍ പരാമര്‍ശം പിന്‍വലിക്കാത്ത സാഹചര്യത്തിലാണിത്. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീല്‍ നോട്ടീസ് അയക്കും. മുന്‍ മന്ത്രി സജി…