Headlines

നടൻ വിക്രം ആശുപത്രിയിൽ, ഹൃദയാഘാതമല്ല പനിയെന്നു പി ആർ ടീം

ചെന്നൈ: നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ് സിനിമയിലെ മുൻനിര നായകനായ വിക്രമിനെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അതേ സമയം വിക്രമിന് ഹൃദയാഘാതം അല്ല പനിയെന്ന് താരത്തിന്റെ പിആർ ടീം അറിയിച്ചു. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊന്നിയിൻ സെൽവന്റെ ടീസർ ഇന്ന് വൈകിട്ട് പുറത്തിറക്കാനിരിക്കുകയായിരുന്നു. അതുപോലെ തന്നെ വിക്രമിന്റെ മറ്റൊരു ചിത്രമായ കോബ്രയുടെ മ്യൂസിക് ലോഞ്ച് പാർട്ടിയും നാളെ നിശ്ചയിച്ചിരുന്നു

Read More