
കോഹ്ലിക്ക് പിന്തുണയുമായി ഗാംഗുലി
മോശം ഫോമിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. താൻ എത്രത്തോളം മികച്ച പ്ലേയറാണെന്ന് കോഹ്ലിയ്‌ക്ക് അറിയാമെന്നും ഫോമിൽ തിരിച്ചെത്താനുള്ള വഴികൾ കോഹ്ലി തീർച്ചയായും കണ്ടെത്തുമെന്നും ഈ സാഹചര്യത്തിലൂടെ എല്ലാ ക്രിക്കറ്റ് താരങ്ങളും കടന്നുപോയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ” അന്താരാഷ്ട്ര ക്രിക്കറ്റിലെ അവൻ്റെ നമ്പറുകൾ നോക്കൂ, കഴിവും നിലവാരവുമില്ലാതെ അത് സംഭവിക്കുമോ, അതെ മോശം സമയത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്. അത് അവന് തന്നെയറിയാം. തൻ്റെ നിലവാരം എന്താണെന്നും…