
മഹാരാഷ്ട്രയിൽ രണ്ടാമത്തെ Zika കേസ് റിപ്പോർട്ട് ചെയ്തു
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നും 7 വയസ്സുകാരിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു.മുംബൈയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാൽഘർ ജില്ലയിലെ തലസാരി താലൂക്കിലെ ആശ്രമശാലയിലെ (ആദിവാസി കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്‌കൂൾ) താമസക്കാരിയാണ് പെൺകുട്ടി. മഹാരാഷ്ട്രയിലെ ആദ്യത്തെ സിക്ക വൈറസ് കേസ് കണ്ടെത്തിയത് 2021 ജൂലൈ നു പൂനെയിൽ ആയിരുന്നു. ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ കടിയിലൂടെയാണ് സിക്ക വൈറസ് പടരുന്നത്, പനി, ശരീരവേദന, Conjunctivitis എന്നിവ ഇതിന്റെ ഫലമായുണ്ടാകുന്ന രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്.