
വികല മതേതര സങ്കല്‍പം,ഭരണഘടന ഭാരതീയവത്ക്കരിക്കണമെന്ന് പി കെ കൃഷ്ണദാസ്
തിരുവനന്തപുരം:മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്.വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും സര്‍ക്കാര്‍ മത കാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വമെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രതികരണം. അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങള്‍ ഭേദഗതികള്‍ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല ജനങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി…